എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടന്നു

കാഞ്ഞങ്ങാട്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് , പോലീസിന്  പിടി കൊടുക്കാതെ ഗൾഫിലേക്ക് കടന്നു. കോട്ടപ്പുറം സ്വദേശി മജീദാണ് 35, ഗൾഫിലേക്ക് മുങ്ങിയത്. ഒരുമാസം മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായതെങ്കിലും പോലീസിൽ പരാതിയെത്തിയിരുന്നില്ല.  വിവരം ചൈൽഡ് ലൈൻ പ്രവർത്തകരറിഞ്ഞ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത് പോലീസിന് വിവരം നൽകുകയായിരുന്നു. ഇതിനിടയിലാണ് യുവാവ് ഗൾഫിലേക്ക് കടന്നത്. പോക്സോ വകുപ്പ് ചുമത്തി നീലേശ്വരം പോലീസ് കേസെടുത്തു. മജീദിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Read Previous

മനു മരിച്ച ദിവസം വീടിന് സമീപം മൂന്ന് പേരുടെ സാന്നിദ്ധ്യം

Read Next

ഹോട്ടലിൽ അക്രമം: മാനേജർക്ക് പരിക്ക്