ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്‍റ്

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസി. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സീസി. ജനുവരി 24നാണ് അൽ സീസി ഇന്ത്യയിലെത്തുക.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 180 പേരടങ്ങുന്ന സൈന്യവും അൽ സീസിയെ അനുഗമിക്കും. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ഷ്യൻ സൈന്യവും പങ്കെടുക്കും. 75 വർഷമായി ഈജിപ്തുമായി തുടരുന്ന നയതന്ത്ര ബന്ധത്തിന്‍റെ ഭാഗമായാണിത്.

ഗോതമ്പ് കയറ്റുമതി ഉൾപ്പെടെയുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനും തീരുമാനമുണ്ടാകും. കഴിഞ്ഞ വർഷം 61,000 ടൺ ഗോതമ്പാണ് ഇന്ത്യ ഈജിപ്തിലേക്ക് കയറ്റുമതി ചെയ്തത്.

Read Previous

ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു

Read Next

ദേശിയ ധീരതാ പുരസ്കാരം; 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികൾ