ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: താര സംഘടനയായ അമ്മയുടെ ഇടപാടുകളില്‍ പരിശോധനയുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് ജിഎസ്ടി വകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.
മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ മാത്രമാണ് ജിഎസ്ടി സംഘം ആവശ്യപ്പെട്ടതെന്നും ഇടവേള ബാബു വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു അന്വേഷണം എന്നത് അന്വേഷിക്കാന്‍ വന്നവരാണ് വ്യക്തമാക്കേണ്ടത്. വരവ്-ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു. സ്വാഭാവികമായും, മുൻകാലങ്ങളിൽ നടത്തിയ ചില പരിപാടികളുമായി ബന്ധപ്പെട്ട കാര്യവും അതിൽ ഉണ്ടായിരിക്കും. അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് മൊഴി നൽകിയതെന്നും ഇടവേള ബാബു പറഞ്ഞു.