ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഇടമലയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡാം തുറക്കും. ആദ്യം 50 ക്യുബിക് മീറ്റർ വെള്ളം തുറന്നുവിടും. തുടർന്ന് 100 ക്യുബിക് മീറ്റർ വെള്ളം തുറന്നുവിടും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഞായറാഴ്ച രാത്രി 11 മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടമലയാർ ഡാം തുറക്കുമ്പോൾ വെള്ളം ആദ്യം ഭൂതത്താൻകെട്ട് ബാരേജിലേക്കാണ് ഒഴുകുന്നത്. ബാരേജിന്‍റെ എല്ലാ ഷട്ടറുകളും ഇപ്പോൾ തുറന്നിട്ടുണ്ട്. പെരിയാറിലേക്ക് എത്തുന്ന വെള്ളം ഏഴുമണിക്കൂറിനകം നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടുക്കി ഡാമിൽ മഴ തുടരുന്നതിനാൽ ഇവിടെ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ പരിധി 200 ക്യുബിക് മീറ്ററായി ഉയർത്തും.

Read Previous

പുനീതിന്റെ ഓർമയ്ക്കായി പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി പ്രകാശ് രാജ്

Read Next

കൽക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി