മൂന്ന് മാസത്തിനിടെ ഇഡി പിടിച്ചെടുത്തത് 100 കോടിയോളം രൂപ!

കൊല്‍ക്കത്ത: നിരവധി കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമായി 100 കോടിയോളം രൂപയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തത്. മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്‍റെ വീട്ടിൽ നിന്ന് 17 കോടിയിലധികം രൂപ പിടിച്ചെടുത്തതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.

എന്നാൽ ഇഡി പിടിച്ചെടുത്ത മുഴുവൻ പണവും എന്താണ് ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണമെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? അടുത്തിടെ നടന്ന നിരവധി റെയ്ഡുകളിൽ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതോടെ, കണ്ടെടുത്ത പണം എണ്ണാൻ സഹായിക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥരേയും കറന്‍സി എണ്ണുന്ന യന്ത്രത്തേയും സഹായത്തിനായി സമീപിച്ചിരുന്നു.

പശ്ചിമ ബംഗാൾ എസ്.എസ്.സി തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ അപ്പാർട്ട്മെന്‍റുകളിൽ നിന്ന് 50 കോടി രൂപ കണ്ടെടുത്തു.

K editor

Read Previous

ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി

Read Next

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിനെത്താത്തതിൽ രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം