സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി

സ്വപ്ന സുരേഷിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന പൊലീസിനെ ആണ് സമീപിക്കുകയെന്നും ഇഡി എറണാകുളം ജില്ലാ കോടതിയെ രേഖാമൂലം അറിയിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഒരു ഏജൻസി മാത്രമാണ്. ഏജൻസിക്ക് സുരക്ഷ നൽകാൻ സംവിധാനമില്ല. സുരക്ഷ ആവശ്യമുള്ളപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലും സംസ്ഥാന സർക്കാരിനെ ആണ് സമീപിക്കാറ്. സംസ്ഥാന സർക്കാരിനെ വിശ്വാസമില്ലെന്ന് പരാതിക്കാരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ല. കേസിൽ കേന്ദ്ര സർക്കാർ കക്ഷിയല്ലെന്നും അതിനാൽ കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്നും എറണാകുളം ജില്ലാ കോടതിയെ ഇ ഡി അറിയിച്ചു.

അതേസമയം, കേസിൽ കേന്ദ്രസർക്കാരിനെ കക്ഷിയാക്കുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.

Read Previous

സിദ്ധിഖ് വധം: 2 പ്രതികൾ ഗോവയിൽ കുടുങ്ങി

Read Next

തിരുവനന്തപുരം സ്വദേശി നീലേശ്വരത്ത് തൂങ്ങി മരിച്ചു