‘ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ’

റായ്‌പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യത്ത് രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ബാഗൽ പറഞ്ഞു.

ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബാഗൽ. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുന്നവർക്ക് ഇത്തരം നടപടികൾ നേരിടേണ്ടി വരുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.

ഭൂപേഷ് ബാഗലിന്റെ വാക്കുകൾ,

“കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാണ്. അതിന്റെ ഉദാഹരണങ്ങള്‍ പണ്ടുമുതലേ കാണാം. ഇ.ഡിയുടെ എട്ട് വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ അവര്‍ പ്രതിപക്ഷ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മനസിലാകും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം”

K editor

Read Previous

നാല് ദിവസം കനത്ത മഴ പെയ്താൽ പ്രതിസന്ധി: മുഖ്യമന്ത്രി

Read Next

എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി