ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി ഫയൽ ചെയ്ത കേസിന്റെ വിചാരണ ലഖ്നൗവിൽ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. കേസിലെ മുഖ്യപ്രതിയായ കെ.എ. റൗഫ് ഷരീഫാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹർജി ഈ മാസം 28ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികളിൽ ഭൂരിഭാഗവും കേരളത്തിലാണെന്നും, കേരളത്തിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.