രാജസ്ഥാനിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി

രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ 2.01 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്‍റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണെന്ന് എൻസിഎസ് പറഞ്ഞു. ആളപായമോ വസ്തുവകകൾക്ക് കേടുപാടുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Previous

വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Read Next

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’; ടീസര്‍ പുറത്തിറങ്ങി