ഡൽഹിയിൽ വീണ്ടും ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഈ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഭൂകമ്പത്തെ തുടർന്ന് നിരവധി പേർ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ  ഭൂചലനമാണ് ഡൽഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്. നേപ്പാളില്‍ ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

Read Previous

മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നേടി എംഎഫ്‍വി ബ്ലൂഫിൻ

Read Next

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്ര ചര്‍ച്ചകൾ പുരോഗമിക്കുന്നു