നിയമസഭാ കയ്യാങ്കളി കേസിൽ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകില്ല. അസുഖം കാരണം വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കും. വി ശിവൻകുട്ടിയും കെടി ജലീലും ഇന്ന് രാവിലെ 10.45ന് ഹാജരാകും.

വിചാരണ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റപത്രം വായിക്കാൻ എല്ലാ പ്രതികളും ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്ത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർകോഴക്കേസ് പ്രതി കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു.

K editor

Read Previous

നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവുമെന്ന് വേണുഗോപാലിനോട് സിപിഎം

Read Next

റേഷൻ കടയിൽ എത്തിയിട്ടും കിറ്റ് ലഭിക്കാത്തവർക്ക് നൽകാൻ സത്യവാങ്മൂലവുമായി സർക്കാർ