‘ഇ ഓഫീസ്’ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ പ്രതിസന്ധി

തിരുവനന്തപുരം: ‘ഇ-ഓഫീസ്’ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു. സർക്കാർ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ ഇന്ന് രാവിലെ മുതലാണ് പ്രവർത്തനരഹിതമായത്. ഇതോടെ ‘ഇ-ഓഫീസ്’ വഴി ഫയലുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധിയുണ്ടായി.

ഓഫീസുകളിലെ പ്രതിസന്ധി വിവിധ സേവനങ്ങൾക്കായി എത്തിയ നൂറുകണക്കിന് ആളുകളെയും ബാധിച്ചു. എൻഐസിയും ഐടി മിഷനും തകരാറ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകുന്നേരത്തോടെ സോഫ്റ്റ്‌വെയർ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു.

Read Previous

മൂന്നരവർഷമായിട്ടും ശമ്പളപരിഷ്കരണമില്ലാതെ സപ്ലൈകോ

Read Next

സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’ റിലീസ് നീട്ടി