ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടും ആശയത്തെ ആശയം കൊണ്ടും നേരിടുന്നതായിരിക്കണം വിമർശകർ സ്വീകരിക്കേണ്ട ബുദ്ധിയെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ.
അടിസ്ഥാന രഹിതമായതും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണങ്ങൾ ജനങ്ങൾ വളരെ പെട്ടെന്ന് തന്നെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരനെ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ കാഞ്ഞങ്ങാടിന്റെ മലയോരം കേന്ദ്രീകരിച്ച് ചില ശക്തികൾ നടത്തി വരുന്ന ഗൂഢാലോചനകൾ ഇന്നലെ ലേറ്റസ്റ്റ് പുറത്തുവിട്ടിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ഇന്ന് ഫോണിൽ ലേറ്റസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഒരാളെ കരിതേച്ചുകൊണ്ട് ട്രോളിറക്കാനും, പോസ്റ്റിടാനും ആർക്കും കഴിയും. അപകീർത്തി ട്രോളുകൾക്ക് പിന്നിൽ ആരാണെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്.
?: മന്ത്രി പദവിയിലിരിക്കുന്ന ഒരാളെ ഇങ്ങിനെ അസത്യമായ കാര്യങ്ങൾ നിർമ്മിച്ച് നിരന്തരം അപകീർത്തിപ്പെടുത്തുന്നതും, താഴ്ത്തിക്കെട്ടുന്നതും കുറ്റകരമില്ലേ-?.
∙: മന്ത്രിയായാലും, സാധാരണക്കാരനായാലും ഒരാളുടെ വ്യക്തിത്വവും, ധാർമ്മികതയും അളന്നു തിട്ടപ്പെടുത്തേണ്ടത് ജനങ്ങളാണ്. അതിന് ഈ ആധുനിക നൂറ്റാണ്ടിൽ ആരും അവരെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ല.
?: മന്ത്രിയെ വ്യക്തിഹത്യ ചെയ്തതിന്റെ ഉറവിടം കണ്ടുപിടിക്കാൻ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമോ-?
∙: നോക്കട്ടെ, കോഴിക്കോട്ടാണുള്ളത്. റോഡ് മാർഗം തലസ്ഥാനത്തേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. നാളെ ബുധനാഴ്ച കാബിനറ്റുണ്ട്. തന്റെ പാർട്ടിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് ഇന്ന് രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.