ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഔഫ് വധക്കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത് പ്രോസിക്യൂഷൻ അഭിഭാഷകന്റെ വീഴ്ചയെന്ന് സൂചനകൾ. ഔഫ് അബ്ദുറഹ്മാൻ വധക്കേസിൽ പ്രതികൾക്കെതിരെയുള്ള സാക്ഷിമൊഴികളുടെ പകർപ്പുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പ്രതികളുടെ ജാമ്യത്തിന് കാരണമായത്.
കേസിൽ ഒന്നുമുതൽ പത്ത് വരെയുള്ള സാക്ഷികളുടെ മൊഴികൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഔഫ് വധക്കേസിലെ ഒന്നാം പ്രതി ഇർഷാദിനെതിരെ 5 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവയുടെ വിവരങ്ങളും സാക്ഷിമൊഴികളും ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.
കാസർകോട് ജില്ലാ കോടതി രണ്ട് തവണ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതെക്കുറിച്ചുള്ള വിവരങ്ങളും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ വിഭാഗത്തിന്റെ ഈ പരാജയമാണ് ഔഫ് വധക്കേസ് പ്രതികൾക്ക് ജയിലിന് പുറത്തേക്ക് വഴി തുറന്നത്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ലീഗിനേറ്റ തിരിച്ചടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനും, കാന്തപുരം അനുയായിയുമായ ഔഫ് അബ്ദുറഹ്മാന്റെ ആസൂത്രിത കൊല യ്ക്ക് കാരണം. നെഞ്ചിനേറ്റ ഒറ്റക്കുത്താണ് ഔഫിന്റെ മരണകാരണമായത്. ഇത് കൊലപാതകം യാദൃശ്ചികമല്ലെന്നും, ആസൂത്രിതമാണെന്നുമെന്നതിന്റെ തെളിവാണ്.