ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ എം. സി. ഖമറുദ്ദീൻ എംഎൽഏയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് എങ്ങും ഏശിയില്ല. സപ്തംബർ 24-നാണ് ഖമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള സ്വന്തം വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീൻ, എംഎൽഏ പദവി രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ്, ഡിവൈഎഫ്ഐ കാസർകോട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ എംഎൽഏയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയതെങ്കിലും, 136 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ ഒന്നാം പ്രതിയായ ഖമറുദ്ദീനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടാത്തത് ശ്രദ്ധേയമാണ്.
ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതി, വഞ്ചന വകുപ്പുകൾ ചേർത്താണ് പോലീസ് ഖമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് എംഡി, ചന്തേരയിലെ സിദ്ധൻ ടി. കെ. പൂക്കോയയുടെയും പേരിൽ ക്രിമിനൽക്കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇരു പ്രതികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസ്സുകളുടെ എണ്ണം നൂറിലേക്ക് കടക്കുമ്പോഴും, ഇപ്പോൾ കേസ്സന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതികളെ തലോടുന്ന കാഴ്ചയിൽ നിക്ഷേപത്തട്ടിപ്പിനിരയായവർ കടുത്ത പ്രതിഷേധത്തിലാണ്. നാടുഭരിക്കുന്ന പാർട്ടി സിപിഎം ഈ തട്ടിപ്പു കേസ്സിൽ തുടക്കം മുതൽ ഖമറുദ്ദീനോട് മൃദുസമീപനം വെച്ചു പുലർത്തുകയായിരുന്നു.