ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പീഡനാരോപണക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കഴിഞ്ഞ 4 ദിവസമായി എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് പി.എ.അഷ്‌കര്‍ പൊലീസിൽ പരാതി നൽകി.
മണ്ഡലത്തിലെ ജനപ്രതിനിധിയായ എൽദോസ് പി. കുന്നപ്പള്ളിയെ കാണാനില്ല. എം.എൽ.എ.യുടെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതുകൊണ്ട് തന്നെ എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ നിറവേറ്റാൻ താനുൾപ്പെടെയുള്ള മണ്ഡലത്തിലെ പൊതുജനങ്ങൾക്ക് കഴിയുന്നില്ലെന്നും എം.എൽ.എയെ കണ്ടെത്തി നൽകണമെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ പെരുമ്പാവൂർ പൊലീസ് റെസീപ്റ്റും നൽകിയിട്ടുണ്ട്. പെരുമ്പാവൂരിൽ ഡി.വൈ.എഫ്.ഐ നാളെ ‘പ്രതീകാത്മക തിരയലും’ സംഘടിപ്പിക്കും.