ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; ചേർത്തലയിൽ സംഘര്‍ഷാവസ്ഥ

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചേർത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയറ്റിൽ കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അരുണിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

Read Previous

വാട്സ് ആപ്പ് സ്വകാര്യതാ നയം; മെറ്റയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി

Read Next

കാണുന്നവർക്കെല്ലാം അംഗത്വം നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് എംവി ഗോവിന്ദൻ