വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ചന്ദ്

കട്ടക്കിൽ 18 വയസുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ ദ്യുതി ചന്ദിന്‍റെ വെളിപ്പെടുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു.

“ഞാൻ ഒരു സ്പോർട്സ് ഹോസ്റ്റലിൽ പഠിക്കുമ്പോൾ റാഗിങ്ങിന് ഇരയായി. സീനിയേഴ്സ് എന്നോട് മസ്സാജ് ചെയ്യാൻ ആവശ്യപ്പെട്ടു. എനിക്ക് അവരുടെ വസ്ത്രങ്ങൾ പല തവണ കഴുകേണ്ടിവന്നു. ഞാൻ എതിർക്കാൻ ശ്രമിച്ചു, പക്ഷേ അവർ എന്നെ തളർത്തി,” ദ്യുതി ചന്ദ് പറഞ്ഞു.

കട്ടക്കിലെ രുചിക മൊഹന്ദി എന്ന പെൺകുട്ടി സീനിയേഴ്സിന്‍റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതോടെയാണ് ദ്യുതി തന്‍റെ അനുഭവം പൊതുസമൂഹത്തിലേക്ക് എത്തിച്ചത്. മറ്റൊരു കുട്ടിക്കും ഈ വിധി ഉണ്ടാകാൻ പാടില്ലെന്ന് ദ്യുതി പറഞ്ഞു.

K editor

Read Previous

അനുമോദനച്ചടങ്ങിന് മുമ്പേപാർട്ടി ഓഫീസ് പൂട്ടി

Read Next

രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തതായി കേന്ദ്രം