ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: ലോക സംസ്കാരങ്ങളുടെ ജാലകം തുറക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ 27 ഇന്ന് സന്ദർശകർക്കായി തുറക്കും. ഗൾഫിൽ നിന്നും ലോകമെമ്പാടും നിന്നുള്ള സന്ദർശകരെ സവിശേഷമായ അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ ആകർഷണങ്ങളുമായി ആഗോള ഗ്രാമം ഇത്തവണ സ്വാഗതം ചെയ്യും. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് ധാരാളം സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് കാണാൻ എത്തുന്നത്.
മലയാളികൾ ഉൾപ്പെടെ നിരവധി പേരുടെ നേതൃത്വത്തിൽ ലോക വിഭവങ്ങൾ നൽകുന്ന ഭക്ഷണ സ്റ്റാളുകൾ, വിനോദ കേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കടകൾ ഇതിനകം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, തത്സമയം ചിത്രങ്ങൾ വരയ്ക്കുന്ന ഏകദേശം പത്തോളം കലാകാരൻമാരുണ്ട്. ബലൂണുകളും പാവകളും ഉൾപ്പെടെ കുട്ടികളെ ആകർഷിക്കുന്ന രസകരമായ വസ്തുക്കളുടെ വിൽപ്പനയ്ക്ക് പിന്നിലും ഇത്തവണയും മലയാളികളാണ്.
നവീകരിച്ച ലോബിയും പുതിയ റീട്ടെയിൽ ഓഫറുകളുമാണ് ഇവിടുത്തെ കാഴ്ചകൾ. 14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലധികം തീപ്പെട്ടികൾ ഉപയോഗിച്ചുള്ള തീപ്പെട്ടി മോഡൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ എന്നിവയുൾപ്പെടെയുള്ള പ്രദർശനങ്ങൾ സന്ദർശകർക്ക് ആനന്ദം നൽകും. ‘ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷകളുടെ അവിശ്വസനീയമായ പ്രദർശനങ്ങളുണ്ട്. ഐക്കണിക് സൂപ്പർഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ‘ഹീറോസ് ഗാലറി’ ഈ വർഷം ഇടംപിടിക്കും.