ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ആറാം പതിപ്പിന് തുടക്കമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ നേതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. നവംബർ 27 വരെ നീളുന്ന ഫിറ്റ്നസ് ചലഞ്ചിൽ 30 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എമിറേറ്റിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
നവംബർ ആറിനാണ് ദുബായ് റൈഡ്. സൈക്കിളിൽ നഗരം ചുറ്റി സഞ്ചരിക്കാനുള്ള അവസരമാണ് ദുബായ് റൈഡ്. ഷെയ്ഖ് സായിദ് റോഡിൻ ചുറ്റും 12 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിങ്ങൾക്ക് ദുബായ് റൈഡിന്റെ ഭാഗമാകാം. അല്ലാത്തപക്ഷം, ഡൗൺടൗൺ പ്രദേശത്തെ കാഴ്ചകൾ കണ്ട ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡീല്‍ 4 കിലോമീറ്റർ ഫാമിലി റണ്‍ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ദുബായ് റൈഡിൽ സൗജന്യമായി പങ്കെടുക്കാമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്.
നവംബർ 20നാണ് ദുബായ് റണ്‍ നടക്കുക. അത്ലറ്റുകൾക്കായി 10 കിലോമീറ്റർ ഓട്ടവും കുടുംബങ്ങൾക്കായി 5 കിലോമീറ്റർ ഓട്ടവും ദുബായ് റണ്ണിന്‍റെ ഭാഗമായി നടത്തും. മ്യൂസിയം ഓഫ് ഫ്യൂച്ചർ പരിസരത്ത് നിന്ന് രാവിലെ 6 മണിക്ക് ദുബായ് റൺ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dubairun.com ഇൽ രജിസ്റ്റർ ചെയ്യാം.