ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ഡിടിസി) നിന്ന് 1,500 ഇലക്ട്രിക് ബസുകൾക്ക് ടാറ്റ മോട്ടോഴ്സ് ഓർഡർ നൽകി. വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡിന് കീഴിലുള്ള ടെൻഡറിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കരാർ പ്രകാരം 12 മീറ്റർ എയർകണ്ടീഷൻഡ് ലോ ഫ്ളോർ ഇലക്ട്രിക് ബസുകളുടെ വിതരണവും പ്രവ൪ത്തനവും പരിപാലനവും 12 വ൪ഷത്തേക്ക് നി൪വഹിക്കും.
ഇലക്ട്രിക് ബസുകൾക്കായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും ഉയർന്ന ഓർഡറാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും താങ്ങാനാവുന്നതുമായ പൊതുഗതാഗതം പ്രാപ്തമാക്കുന്നതിന് ടാറ്റ സ്റ്റാർബസ് ഇലക്ട്രിക് ബസുകൾ ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവും സുഖകരവുമായ യാത്രയ്ക്ക് ആധുനിക സവിശേഷതകൾ ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.