ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു

പട്‌ന: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയിൽ വിമാനത്തിൽ കയറുകയും വീണ്ടും മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് മദ്യം കഴിച്ച ശേഷം വിമാനത്തിൽ കയറിയ യാത്രക്കാർ 80 മിനിറ്റ് നീണ്ട യാത്രയ്ക്കിടെ വീണ്ടും വിമാനത്തിനുള്ളിൽ വെച്ച് മദ്യപിച്ചു.

തുടർന്ന് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. പട്ന വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇവരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയും പിന്നീട് എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.

K editor

Read Previous

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കണം

Read Next

അറസ്റ്റ് നിയമ വിരുദ്ധം; ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം