കുവൈത്തില്‍ പാര്‍സല്‍ വഴി എത്തിയ ഷൂസിനുള്ളില്‍ ലഹരി ഗുളികകള്‍

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. കുവൈറ്റ് എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്‍റ് പാഴ്സലിൽ എത്തിയ ഒരു ജോഡി ഷൂസിനുള്ളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ഗുളികകൾ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവ കണ്ടെടുത്തയുടൻ പാർസൽ സ്വീകരിക്കാൻ ആരാണ് എത്തുക എന്നറിയാൻ അധികൃതർ കാത്തിരുന്നു. വൈകുന്നേരം ഒരു പ്രവാസി എത്തി പാഴ്സൽ കൈപ്പറ്റിയപ്പോഴാണ് ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ലഹരി ഗുളികകളും അറസ്റ്റിലായ പ്രവാസിയേയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അറസ്റ്റിലായ പ്രവാസി ഏത് രാജ്യത്തുനിന്നാണെന്നതുൾപ്പെടെയുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല.

Read Previous

പ്രിയ വർഗീസിനെ പരിഗണിച്ചത് യോഗ്യതകളുടെ അടിസ്ഥാനത്തിലെന്ന് കണ്ണൂർ സർവകലാശാല

Read Next

ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല