ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: നോർത്ത് പൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് വധശ്രമത്തിന് കേസെടുത്ത് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അമ്മ ജാനുവിനെ നിഖിൽ രാജ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയ ശേഷമാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്.
ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിലപാട്. എന്നാൽ, നിഖിൽ രാജ് എല്ലാ അയൽവാസികൾക്കും ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.