രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. മുർമുവിന്‍റെ വോട്ടുകളുടെ മൂല്യം 3,78,000 ആണ്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയുണ്ട്.

സിൻഹയുടെ വോട്ടുകളുടെ മൂല്യം 1,45,600 ആയിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് രണ്ട് എം.പിമാർക്കും ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. മുർമു തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.

Read Previous

തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഇന്ത്യയിൽ ഭയാനകമായ സാഹചര്യം

Read Next

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് സോണിയയെ വിട്ടയച്ചു