ഡോ. എം.കെ മുനീറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ പതിച്ച പാസ്പോർട്ട് അദ്ദേഹത്തിന് അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു.

Read Previous

സമരത്തിൽ നിന്ന് പിന്നോട്ടില്ല; എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ടിഡിഎഫ്

Read Next

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ കണ്ടെടുത്തു