ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇലന്തൂരിൽ നിന്ന് ലഭിച്ച ശരീര ഭാഗം തമിഴ്‌നാട് സ്വദേശിനി പത്മയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഡി.എന്‍.എ റിപ്പോര്‍ട്ട്. ഇതോടെ പത്മ കൊല്ലപ്പെട്ടു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമാവുകയാണ്.
പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികള്‍ കുഴിച്ചിട്ടിരുന്നത്. ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് ഇവയെല്ലാം പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഓരോ അവശിഷ്ടങ്ങളില്‍നിന്നും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ചിലതിന്റെ ഫലമാണ് പുറത്തുവന്നത്.
അതേസമയം പത്മത്തിന്‍റെ മൃതദേഹം വിട്ടുനല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കുടുംബം രംഗത്തുവന്നു. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ലെന്നും ഒരു ഫോൺകോൾ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു.