വാഹനങ്ങളുടെ നിറം മാറ്റിയുള്ള ഫുട്‌ബോള്‍ ആരാധന വേണ്ട; നടപടിയുമായി എം.വി.ഡി

കോഴിക്കോട്: നിങ്ങൾ ഒരു കനത്ത ഫുട്ബോൾ ആരാധകനായിരിക്കാം. ലോകകപ്പിന്‍റെ ആവേശകരമായ നിമിഷം കൂടിയാണിത്. എന്നാൽ നിങ്ങൾ വാഹനത്തിന്‍റെ നിറം മാറ്റി റോഡിൽ പോയാൽ, കളി മാറും. വാഹനങ്ങൾ ഉടമകളുടെ പ്രിയപ്പെട്ട ടീമിന്‍റെ നിറത്തിൽ പെയിന്‍റ് ചെയ്ത് റോഡിലിറക്കുന്നത് പതിവായതിനെ തുടർന്നാണ് അധികൃതരുടെ നടപടി.

അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

നിയമം ലംഘിച്ച് നിറം മാറ്റിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലെ 52-ാം വകുപ്പ് പ്രകാരം സാധിക്കും. എന്നാല്‍ ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങിയാൽ 950 രൂപ ഫീസടച്ച് നിറം മാറ്റാന്‍ അനുമതിയുണ്ട്. മാറ്റുന്ന നിറം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും വേണം.

Read Previous

തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ

Read Next

വിനോദ് ഒളിവിൽ, 28 വരെ അറസ്റ്റ് പാടില്ല