ഇടുക്കി ഡാമില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് കൂടുതലാണ്. റൂൾ കർവ് എത്തിയാലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

“മഴ തുടർന്നാൽ ഡാമിൽ നിന്ന് ജലം തുറന്നുവിടേണ്ടി വരും. എറണാകുളം ജില്ലയുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ജലനിരപ്പ് റൂൾ കർവിൽ എത്താൻ 8-9 മണിക്കൂർ എടുക്കും. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ റൂൾ കർവ് കമ്മിറ്റി യോഗം ഇന്ന് ചേരും.” മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.

K editor

Read Previous

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

Read Next

അടക്കയ്ക്ക് റെക്കോർഡ് വില; ഒരെണ്ണത്തിന് 10 രൂപ