ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കാനുള്ള യൂണിയന്റെ തീരുമാനത്തെ എതിർത്ത് സർവകലാശാല. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും സർവകലാശാലയുടെ സമാധാനാന്തരീക്ഷവും വിദ്യാർത്ഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടാനിടയുണ്ടെന്നും രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ചൊവ്വാഴ്ച രാത്രി 9 മണിക്ക് സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിൽ പ്രദർശിപ്പിക്കുമെന്നാണ് വിദ്യാർഥി സംഘടനകൾ അറിയിച്ചിരുന്നത്. എന്നാൽ പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികൾ പിൻമാറണമെന്നും ജെഎൻയു അധികൃതർ ആവശ്യപ്പെട്ടു.
ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകിയിരുന്നു. ട്വീറ്റുകൾ, യൂട്യൂബ് വീഡിയോകൾ, മൈക്രോ ബ്ലോഗിംഗ് എന്നിവ നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്കുകൾ ട്വീറ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഒബ്രിയൻ, മഹുവ മൊയ്ത്ര എന്നിവർ ഈ നീക്കത്തെ ‘സെൻസർഷിപ്പ്’ എന്ന് വിമർശിച്ചിരുന്നു.