മെഡി.കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല: പി.മോഹനൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനത്തിൽ കൂടുതൽ വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെ പാർട്ടി ന്യായീകരിക്കുന്നില്ലെങ്കിലും, പൊലീസിനെ വക്രീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ നയത്തിനും നിലപാടിനും വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അതാണ് പാർട്ടി എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Previous

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Read Next

അജിത്ത് – മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു