ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഒടിടി റിലീസിനെച്ചൊല്ലി മലയാള സിനിമയിൽ മറ്റൊരു വിവാദം കൂടി കത്തിപ്പടരുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകൾ വലിയ നഷ്ടത്തിലായതിനാൽ ഒടിടി റിലീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഫിയോക്ക് രംഗത്തെത്തി.
തിയേറ്ററുകളിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്നാണ് ഫിയോക്കിന്‍റെ ആവശ്യം. സഹകരിക്കാത്ത താരങ്ങളെ വിലക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഫിയോക്ക് ആലോചിക്കുന്നത്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒ.ടി.ടി റിലീസുകൾക്കായി മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിന്‍വലിച്ച ശേഷവും ഒടിടി റിലീസ് തിരഞ്ഞെടുക്കുന്നതിനെ നേരത്തെ ഫിയോക്ക് വിമർശിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2വും തുടര്‍ന്ന് മരക്കാര്‍ ഒടിടി റിലീസ് ആലോചിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.