ഇനി കയറില്ല; ഇൻഡിഗോയുടെ വിമാനയാത്രാവിലക്ക് ശരിവച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്ക് ശരിവച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങൾക്ക് വിരുദ്ധമാണ്. കുറ്റവാളികളെ തടയാൻ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും ജയരാജൻ ആരോപിച്ചു.

ഇൻഡിഗോ ഒരു നിലവാരമില്ലാത്ത കമ്പനിയാണെന്നും താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും ജയരാജൻ പ്രതികരിച്ചു. ഇനി ഇൻഡിഗോയിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വിമാനത്തിൽ നിന്ന് തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.

Read Previous

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

Read Next

തുരങ്കപാതകളിൽ മുന്നറിയിപ്പ് ബോർഡുമായി റെയിൽവേ