ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരാണ്. ചില ടാക്സി ഡ്രൈവർമാർ വളരെ തമാശക്കാരാണ്. ചില ടാക്സികളിൽ, യാത്രക്കാർക്കുള്ള ചില നിർദ്ദേശങ്ങളും എഴുതി വച്ചിരിക്കും. അങ്ങനെ, ഒരു ഊബർ ടാക്സി ഡ്രൈവർ വാഹനത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വ്യത്യസ്തമായ നിർദ്ദേശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതെന്താണ് എന്നല്ലേ? തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത് എന്നാണ് നിർദ്ദേശം.
സോഹിനി എം എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഊബർ ടാക്സിയുടെ സീറ്റിന് പിന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു എന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. മിക്കവാറും ആളുകൾ ടാക്സിയിൽ കയറിയാൽ ഡ്രൈവർമാരെ ചേട്ടാ, അങ്കിൾ, ഭയ്യ എന്നൊക്കെ തന്നെയാണ് വിളിക്കാറുള്ളത്. എന്നാൽ, തന്നെ അങ്ങനെ വിളിക്കരുത് എന്ന് പറയാനുള്ള അധികാരം അവർക്കും ഉണ്ട്.
ഏതായാലും ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ അത് വലിയ സംവാദത്തിന് കാരണമായി. ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കാൻ പറ്റില്ലെങ്കിൽ തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ പിന്നെ എന്ത് വിളിക്കും എന്നതാണ് മിക്കവരുടേയും സംശയം.