ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു. ഡോക്ടർമാർക്ക് ഇനി മുതൽ കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും ചൗഹാൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഹിന്ദി പുസ്തകങ്ങൾ അമിത് ഷാ ഞായറാഴ്ച പ്രസിദ്ധീകരിക്കും.
“ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തി പോലും വസ്തു വിറ്റായാലും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് കരുതുന്നു. ഇംഗ്ലീഷ് അറിയാത്തതിനാൽ ഒരു വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ നിന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണമെന്നും ഭാഷയെക്കുറിച്ച് അഭിമാനം കൊള്ളണമെന്നും അത് എളുപ്പത്തിൽ അംഗീകരിക്കണമെന്നും” മുഖ്യമന്ത്രി പറഞ്ഞു.
“ഓരോ ഗ്രാമത്തിനും ഒരു ഡോക്ടറെ ആവശ്യമുണ്ട്. കുഴപ്പമെന്താണ്? കുറിപ്പടി ഹിന്ദിയിൽ എഴുതും. ക്രോസിൻ എന്ന മരുന്ന് എഴുതണമെങ്കിൽ കുറിപ്പിന് മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതിയിട്ട് ഹിന്ദിയിൽ എഴുതും,” അദ്ദേഹം പറഞ്ഞു.