ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ ഹൃദ്രോഗ ചികിത്സ നടത്തിയ ബഹുമതിക്കുടമ
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ആദ്യമായി നടന്ന അപൂർവ്വ ഹൃദയ ശസ്ത്രക്രിയയിൽ കാഞ്ഞങ്ങാടിന്റെ കരസ്പർശം.
ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൃദ്രോഗിയുടെ ഹൃദയതാളങ്ങൾക്ക് ആതുര സേവനത്തിന്റെ കരസ്പർശം നൽകിയത് കാഞ്ഞങ്ങാട് എൽ.വി. ടെമ്പിളിന് സമീപത്തെ ഡോ.രാംദാസ് നായക്.
ആലുവ നെടുവന്നൂർ സ്വദേശിയായ 73 കാരനാണ് ഗുരുതര ഹൃദ്രോഗവുമായി രാജഗിരി ആശുപത്രിയിലെത്തിയത്. ഹൃദ്രോഗ ബാധിതനായ രോഗിയുടെ ആരോഗ്യനില ശസ്ത്രക്രിയയ്ക്ക് പര്യാപ്തമായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഡോ.രാംദാസ് നായ്കിന്റെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ നൂതന ചികിത്സാ രീതിയിലൂടെ ശസ്ത്രക്രിയയില്ലാതെ രോഗിയുടെ ജീവൻ രക്ഷിച്ചത്.
ഹൃദയ വാൽവിന് ദ്വാരവുമായെത്തിയ രോഗി രക്തം ചർദ്ദിക്കുന്ന അവസ്ഥയിലായിരുന്നു. ഹൃദയ വാൽവിലെ തകരാർ പരിഹരിക്കാനുള്ള ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ, ബൈകാവൽ വാൽവ് ഇംപ്ലാന്റേഷൻ എന്ന നൂതന ചികിത്സാ രീതിയാണ് രോഗിയിൽ പരീക്ഷിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ചികിത്സ.
ഹൊസ്ദുർഗ്ഗിലെ രാംനാഥ് സ്കോർഡ് സ്ഥാപകൻ എച്ച്. സുബ്രായ പുണ്ഡലിക നായ്ക്കിന്റെ മകനായ ഡോ. രാംദാസ് നായ്ക് ആലുവ പുഷ്പഗിരി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1 മണിക്കൂർ നീണ്ടു നിന്ന ചെറു ശസ്ത്രക്രിയയിലാണ് രോഗിയുടെ തുടയിലെ രക്തക്കുഴൽ വഴി കത്തീറ്റർ ഹൃദയ ധമനിയിലെത്തിച്ച് ഹൃദ്രോഗിയെ സുഖപ്പെടുത്തിയത്.