ഡോക്ടറുടെ ശല്യം ഡോക്ടർക്കെതിരെ കേസ്

വിളിച്ചത് കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ

വെളളരിക്കുണ്ട്: വനിതാ ഡോക്ടറെ ഫോൺ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യപ്പെടുത്തിയെന്ന പരാതിയിൽ പരപ്പനങ്ങാടി സ്വദേശിയായ ഡോക്ടർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിെല വനിത ഡോക്ടർ  വെള്ളരിക്കുണ്ട് പോലീസിൽ നല്കിയ പരാതിയിൽപരപ്പനങ്ങാടി സ്വദേശിയായ ഡോ. മനോജിനെതിെരയാണ് കേസെടുത്തത്. 

ഇരുവരും നേരെത്ത ഒരുമിച്ച് ജോലി െചയ്തിരുന്നു.  ഡോ. മനോജ് പരാതിക്കാരിയെ സ്ഥിരമായ ഫോൺവിളിച്ചും, സന്ദേശങ്ങളയച്ചും ശല്യപ്പെടുത്തിയെന്നാണ് പരാതി.

പലതവണ വിലക്കിയിട്ടും മനോജിന്റെ  ശല്യം തുടർന്നതോടെയാണ് വനിത ഡോക്ടർ ഇന്നലെ പോലീസിൽ പരാതി കൊടുത്തത്.

Read Previous

റഫിയാത്ത് കേസ്സിൽ പോലീസ് സംഘടന ഇടപെട്ടു

Read Next

ഗീത പോലീസിൽ പരാതിപ്പെട്ടാൽ-?