ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ജയില്‍ അക്രമത്തില്‍ ചാവേറായ മലയാളി തൃക്കരിപ്പൂരിലെ ഡോ. കെ.പി. ഇജാസ് വെള്ളരിക്കുണ്ടിലും നീലേശ്വരത്തും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഡോക്ടറായിരുന്നു.
വിദേശത്തേക്ക് പോകുന്നതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അവധിയെടുത്താണ് ഇജാസ് മുങ്ങിയത്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയാണ് ഡോക്ടര്‍ ഇജാസ്. പടന്ന കല്ലുകുടിപ്പുരയില്‍ അബ്ദുള്‍ റഹിമാന്റെ മകനാണ്. മുംബൈയില്‍ ബിസിനസുകാരനായ അബ്ദുള്‍ റഹിമാന് അവിടെ ലോഡ്ജുകളടക്കം നിരവധി കെട്ടിടങ്ങളുണ്ട്.
ചൈനയില്‍ നിന്നാണ് ഇജാസ് എം.ബി.ബി.എസും എം.ഡിയും കരസ്ഥമാക്കിയത്. വടകരയില്‍ ഡെന്റല്‍ ഡോക്ടറായ കൊട്രച്ചാല്‍ സ്വദേശിനിയായ റിെഫെലിയാണ് ഭാര്യ. മകള്‍ അയാനയ്ക്ക് രണ്ടുവയസുള്ളപ്പോഴാണ് ഇജാസ് കുടുംബത്തോടൊപ്പം ഐ.എസില്‍ ചേേക്കറിയത്.
കേരളത്തില്‍ നിന്നുള്ള സംഘം ഐ.എസില്‍ ചേര്‍ന്ന വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഇജാസുമായും ഭാര്യയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഐ.എസില്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു അന്ന് ഇവരിൽ നിന്ന് ലഭിച്ച മറുപടി.
2016 ജൂണില്‍ ഇജാസുള്‍പ്പെടെ 21 മലയാളികളാണ് ഐ.എസില്‍ ചേര്‍ന്നത്. ഐ.എസിന്റെ കേരള അമീര്‍ പടന്ന വടക്കുമ്പാട്ടെ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ഇജാസ് ഉള്‍പ്പെടെയുള്ള 21 പേർ അഫ്ഗാനിലെത്തിയത്.
റാഷിദ് അബ്ദുള്ളയുടെ ഭാര്യ കൊച്ചി വൈറ്റിലയിലെ സോണിയ ആയിഷ, മകള്‍ സാറ, റാഷിദിന്റെ സഹോദരന്‍ ഷിഹാസ്, ഭാര്യയും ദന്തഡോക്ടറുമായ അജ്മല, ബന്ധുവായ അഫ്‌സാക്ക് മജീദ്, ഭാര്യ ഷംസിയ എന്നിവരാണ് പടന്നയില്‍നിന്ന് ഐ.എസിൽ ചേര്‍ന്നത്.
ഇതില്‍ റാഷിദ് അബ്ദുള്ള നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇജാസാണ് കേരള അമീറിന്റെ ചുമതല വഹിക്കുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. 2015ലാണ് ഇജാസ് ഐ.സുമായി ബന്ധം സ്ഥാപിച്ചത്.