തുറമുഖ നിർമാണം നിർത്തേണ്ട; ഭൂമി നഷ്ടപ്പെടുന്നതിന് പരിഹാരം വേണം: ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തേണ്ട ആവശ്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തുറമുഖമാണ് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തണമെന്നും തരൂർ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരദേശ മണ്ണൊലിപ്പിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു.

K editor

Read Previous

യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വേർപിരിയുന്നുവെന്ന് വ്യാജവാർ‌ത്ത

Read Next

കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനം; ഗവർണറുടെ തീരുമാനം ശരിയെന്ന് വിഡി സതീശൻ