ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ദീപാവലി പ്രമാണിച്ച് ആഭ്യന്തര ഇക്വിറ്റി, കറൻസി മാർക്കറ്റുകൾക്ക് ഇന്ന് അവധി. ഇക്വിറ്റി, കറൻസി വിപണികൾ നാളെ മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. കമ്മോഡിറ്റി മാർക്കറ്റ് ഇന്ന് വൈകുന്നേരം 5 മണിക്ക് സായാഹ്ന വ്യാപാരത്തിനായി തുറക്കും.
സാധാരണയായി, കമ്മോഡിറ്റി മാർക്കറ്റ് രണ്ട് ഘട്ടങ്ങളിലായാണ് വ്യാപാരം നടത്തുന്നത്. രാവിലെ 9.00 മുതൽ 5.00 വരെയും വൈകിട്ട് 5.00 മുതൽ 11.30/11.55 വരെയും. ഇന്ന് പ്രഭാത വ്യാപാരം ഉണ്ടാകില്ലെങ്കിലും സായാഹ്ന വ്യാപാരം നടക്കും.
ഇന്നലെ, ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ആദ്യ ഘട്ടത്തിൽ നേട്ടമുണ്ടാക്കി പിന്നീട് 0.4 ശതമാനത്തിലധികം കുറഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 287.70 പോയിന്‍റ് അഥവാ 0.48 ശതമാനം താഴ്ന്ന് 59,543.96 ലും നിഫ്റ്റി 50 74.40 പോയിന്‍റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 17,656.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപം വർദ്ധിച്ചതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ഏഴ് പൈസ ഉയർന്ന് 82.81ൽ എത്തിയിരുന്നു.