ജില്ലാ ആശുപത്രി ജീവനക്കാരിക്കും ഭർത്താവിനും മക്കൾക്കും കോവിഡ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും ഭർത്താവിനും മക്കൾക്കും കോവിഡ്. ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് തോയമ്മൽ സ്വദേശിനിയായ ആശുപത്രി ജീവനക്കാരിയുൾപ്പടെ കുടുംബത്തിലെ 4 പേർക്കും കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

ക്യാൻസർ വാർഡിലെ ശുചീകരണ തൊഴിലാളിയാണ് യുവതി. ഈ വാർഡിൽ ചികിൽസയിലുണ്ടായിരുന്ന കുട്ടിക്ക് നേരത്തെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. വാർഡിൽ നിന്നും രോഗം പടർന്നതായാണ് സംശയം. പനിയെ തുടർന്നാണ് ജീവനക്കാരി ആന്റീജൻ പരിശോധനയ്ക്ക് വിധേയയായത്.

കോവിഡ് പോസിറ്റീവ് കണ്ടെത്തിയതോടെ ഭർത്താവിനെയും മക്കളെയും കൂടി പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

LatestDaily

Read Previous

മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്ത ചടങ്ങ് എം. പി, ബഹിഷ്ക്കരിച്ചു

Read Next

കിഴക്കേക്കരയിലും പള്ളിപ്പുഴയിലും സംഘർഷം മൂന്ന് ബി. ജെ. പി പ്രവർത്തകർ ആശുപത്രിയിൽ