ജില്ലാ ആശുപത്രി പൂർവ്വ സ്ഥിതിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്താനുള്ള പോരാട്ടം തുടരും: ജനകീയ കർമ്മ സമിതി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയതിനെ തുടർന്ന് എല്ലാത്തരം രോഗികൾക്കും ചികിത്സ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതി നടത്തി വന്ന അനിശ്ചിതകാല സമരം വിജയത്തിൽ.

ഇന്ന് രാവിലെ മുതൽ ജില്ലാ ആശുപത്രി പൂർവ്വ സ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചു. ജനകീയ കർമ്മസമിതിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ഉറപ്പുകൾ പാലിച്ചുകൊണ്ടാണ് ഇന്ന് രാവിലെ ഒ.പി. ടിക്കറ്റ് വിതരണം പുനനാരംഭിച്ചത്. കാഷ്വാലിറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഇന്നുതന്നെ പ്രവർത്തനമാരംഭിച്ചു. ഒരാഴ്ചക്കകം പൂർണ്ണ സജ്ജമാവും.

ജില്ലാ ആശുപത്രിക്ക് മുൻവശം കർമ്മസമിതിയുടെ സമരപ്പന്തലിൽ ചേർന്ന യോഗത്തിൽ സമരം നിർത്തിവെച്ചതായി സമിതി ചെയർമാൻ സി. യൂസഫ്ഹാജി പ്രഖ്യാപിച്ചു. കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ടി. മുഹമ്മദ് അസ്്ലം, നഗരസഭാ മുൻ ചെയർപേഴ്സൺ കെ. ദിവ്യ, മുനീസ അമ്പലത്തറ, സിസ്റ്റർ ജയ മംഗലത്ത്, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സുബൈർ, കെ.പി. രാമചന്ദ്രൻ, സിജു അമ്പാട്ട്, വി.കെ. വിനയൻ, ഫൈസൽ ചേരക്കാടത്ത്, നാസർ കൊട്ടിലങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ആശുപത്രി എല്ലാ വിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള പോരാട്ടം ശക്തമായി തുടരാൻ കർമ്മസമിതി തീരുമാനിച്ചു.

LatestDaily

Read Previous

എട്ടു ലക്ഷത്തിന്റെ സ്വർണ്ണക്കവർച്ച; പ്രതികളുടെ വിരലടയാളങ്ങൾ ലഭിച്ചു

Read Next

പ്രദീപ് കോട്ടത്തലയ്ക്ക് ജാമ്യം കാര്യമായ തെളിവുകളില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ