ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പോലീസിന്റെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകാൻ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും നേരിട്ടെത്തി. അമ്പലത്തറ ടൗൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ജില്ലാ കലക്ടർ ഡി, സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവൻ എന്നിവർ പങ്കാളികളായത്. അമ്പലത്തറ മീങ്ങോത്ത് റോഡിൽ, അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് ആരംഭിച്ച പരിശോധനയുടെ ഭാഗമായാണ് അമ്പലത്തറയിലും പരിശോധന നടന്നത്.
അനാവശ്യമായി യാത്ര ചെയ്യുന്നവരെ തടയുന്നതിനും, മാസ്കുൾപ്പെടെ ധരിക്കാതെയും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെയും, പോലീസ് പരിശോധന തുടരുന്നതിനിടെയാണ് എസ്പിയും കലക്ടറും ഇന്നലെ അമ്പലത്തറയിൽ ഒരുമിച്ചെത്തി പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വാഹന യാത്രക്കാർക്കും വ്യാപാരികൾക്കും ഇരുവരും നിർദ്ദേശം നൽകി. ഗ്ലൗസ് ധരിക്കാതെ മത്സ്യ കച്ചവടം നടത്തുന്നവർക്ക് ഗ്ലൗസ് ധരിക്കാൻ നിർദ്ദേശം നൽകി. ബേക്കൽ ഡിവൈഎസ്പി ബിജു സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്കുമാറും അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും ഒപ്പമുണ്ടായിരുന്നു.