ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. നാളെ വൈകീട്ട് നാലിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്‍റണി രാജു, വി.ശിവൻകുട്ടി എന്നിവരും പങ്കെടുക്കും.
കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ സ്വീകരിക്കാം. കിറ്റുകൾ സ്വീകരിക്കുന്ന കാര്യത്തിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം നീക്കം ചെയ്യണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്കും ആദിവാസി ഊരുകൾക്കുമുള്ള ഭക്ഷ്യകിറ്റുകൾ വാതിൽപ്പടി സേവനമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്. ഓഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കും, 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും, 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും, സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.