നേതാക്കള്‍ തമ്മിൽ തര്‍ക്കം; സംയുക്ത കിസാന്‍ മോര്‍ച്ച പിളര്‍ന്നു

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പിളർന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ എന്ന പേരിൽ പ്രവർത്തിക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചു.

സംയുക്ത കിസാൻ മോർച്ചയിലെ ചില അംഗങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പിളർപ്പിന് കാരണമായത്.

നിലവിലെ സാഹചര്യവുമായി മുന്നോട്ട് പോയാൽ കർഷകന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് തീരുമാനമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ വിഭാഗം നേതാവ് കെ.വി ബിജു പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ

Read Next

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ