കേരളത്തിലെ നേതാക്കളുടെ തർക്കം പ്ലീനറി സമ്മേളനത്തിൻ്റെ ശോഭ കെടുത്തി: രാജ്മോഹൻ ഉണ്ണിത്താൻ

റായ്പൂര്‍: കോൺഗ്രസ് പ്ലീനറി സമ്മേളന വേദി കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പോരാട്ട വേദിയായതിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ല് പ്ലീനറി സമ്മേളനത്തിൻ്റെ ശോഭ കെടുത്തിയെന്നും, പരസ്പരം ചെളി വാരി എറിയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരികയാണെന്നും അത് എല്ലാവരും ഓർത്താൽ നന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് നേതൃത്വം നിർദ്ദേശം നൽകി. തർക്കങ്ങൾ ഒഴിവാക്കണമെന്ന് ജനറല്‍ സെക്രട്ടറി  കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെപിസിസിക്കാണ് നിർദ്ദേശം നൽകിയത്.

Read Previous

സിസോദിയയെ വീണ്ടും സിബിഐ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

Read Next

വിവാഹത്തിനിടെ വധു മരിച്ചു; ചടങ്ങ് മുടങ്ങാതിരിക്കാൻ അനിയത്തിയെ കല്യാണം കഴിച്ച് വരൻ