ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ആരംഭിച്ചു. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ് പ്രദേശത്ത് നിന്ന് സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നീക്കം.
പട്രോളിംഗ് പോയിന്‍റ് 15ൽ നിന്നാണ് പിൻമാറ്റം. കോര്‍പ്‌സ് കമാൻഡർ യോഗത്തിലെ ധാരണ പ്രകാരമാണ് പിന്മാറ്റം. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാൻ ഇരിക്കെയാണ് പിൻമാറ്റം.
‘2022 സെപ്തംബര്‍ 8-ന്, ഇന്ത്യാ ചൈന കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗിന്റെ 16-ാം റൗണ്ടില്‍ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് പ്രദേശത്തെ ഇന്ത്യന്‍, ചൈനീസ് സൈനികരെ ഏകോപിപ്പിച്ച് പിരിച്ചുവിടാന്‍ തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളിൽ സമാധാനത്തിന് ഉതകുന്ന ആസൂത്രിത മാര്‍ഗം ആവും’ സംയുക്ത പ്രസ്താവനയിൽ പറയുന്നു.