ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ സ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്.
മൂന്ന് വകുപ്പുകളിലെയും മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. പേവിഷ പ്രതിരോധ കര്‍മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ സംബന്ധിച്ച് പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.
തെരുവുനായ്ക്കളുടെ ശല്യത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് വന്ധ്യംകരണം തടസ്സപ്പെട്ടതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.