സംവിധായകന്‍ ലിംഗുസാമിക്കും സഹോദരനും ആറുമാസം തടവ് ശിക്ഷ

ചെന്നൈ: പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിൽ, സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.

കാർത്തിയെയും സാമന്തയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ നിർമ്മിക്കാൻ ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇത് സംഭവിച്ചത്. സിനിമ നടന്നില്ല. എന്നാൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ല. ലിംഗുസാമി നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കമ്പനി പരാതി നൽകിയത്.

കേസിൽ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ലിംഗുസാമി.

Read Previous

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്

Read Next

പിസ ഓർഡർ ക്യാൻസൽ ചെയ്ത സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ടു