സംവിധായകന്‍ ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിർജലീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വയറുവേദനയെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ടി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു.

തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് 1977 മുതല്‍ അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭാരതിരാജ. ഏറെ വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമാണ്. ധനുഷ് നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘തിരുചിത്രമ്പലം’ എന്ന സിനിമയില്‍ അദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

Read Previous

ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം; മഞ്ജു വാര്യർ

Read Next

കശ്‍മീർ പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ; കെ.ടി ജലീലിനെതിരെ കേസെടുത്തു